ഡിജിറ്റൽ സേവനങ്ങൾ വഴി ആർടിഎ കഴിഞ്ഞ വർഷം 350 കോടി വരുമാനം നേടിയതായും മുൻവർഷത്തെ അപേക്ഷിച്ച് 32% വളർച്ചയാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും ആർടിഎ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി) അധികൃതർ. 309 സേവനങ്ങളാണ് ഡിജിറ്റലായി നൽകുന്നതെന്നും വ്യക്തമാക്കി.

കഴിഞ്ഞ വർഷം ആകെ 676 ദശലക്ഷം ഡിജിറ്റൽ ഇടപാടുകളാണ് നടന്നത്. മുൻവർഷം ഇത് 527 ദശലക്ഷമായിരുന്നു. 28% വളർച്ചയാണ് ഇക്കാര്യത്തിൽ ഉണ്ടായത്. സ്മാർട് ആപ്പുകൾ വഴി 12 ലക്ഷം ഇടപാടുകൾ നടന്നു. ഇക്കാര്യത്തിലും മുൻവർഷത്തെ അപേക്ഷിച്ച് 44% വളർച്ച നേടാനായി. സാങ്കേതിക രംഗത്തെ ശക്തമായ നടപടികളും ഇതര വകുപ്പുകളുമായുള്ള നിരന്തരവും ഫലപ്രദവുമായ ഇടപെടലുകളും മൂലമാണ് ഇത് സാധ്യമായതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here