വിശുദ്ധ റമദാനില്‍ പത്തു കോടി പേര്‍ക്ക് ഭക്ഷണമെത്തിക്കാന്‍ യുഎഇയുടെ പദ്ധതി. മധ്യേഷ്യയിലെയും ആഫ്രിക്കയിലെയും 20 രാജ്യങ്ങളിലെ ജനങ്ങള്‍ക്കാണ് അന്നമെത്തിക്കുക. ‘100 മില്യണ്‍ മീല്‍സ്’ എന്നു പേരിട്ട പദ്ധതി ദുബൈ ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പ്രഖ്യാപിച്ചത്.

കഴിഞ്ഞ തവണ രാജ്യത്ത് നടപ്പാക്കിയ 10 മില്യണ്‍ മീല്‍സ് പദ്ധതിയില്‍ നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് യുഎഇ പുതിയ ദൗത്യത്തിന് തയ്യാറെടുക്കുന്നത്. കോവിഡ് പ്രതിസന്ധിക്കാലത്ത് പ്രഖ്യാപിച്ച ആദ്യ പദ്ധതി പങ്കാളിത്തം കൊണ്ട് വന്‍ വിജയമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here