ലോകത്തെ മുഴുവന്‍ അമ്മമാര്‍ക്കും ആശംസ നേര്‍ന്ന് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും. സംസ്‌കാരത്തെ രൂപപ്പെടുത്തുന്നതിലും നയിക്കുന്നതിലും സമാനതയില്ലാത്ത ദൗത്യമാണ് അമ്മമാര്‍ നിര്‍വഹിക്കുന്നതെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും കൂടിയായ ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ആശംസകള്‍ നേര്‍ന്നത്.

എല്ലാ അമ്മമാരെയും ഓര്‍മിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ ഇങ്ങനെയും കുറിച്ചു. നിങ്ങളെ പോലെ ആരുണ്ട്? നിങ്ങളാണ് ജീവിതത്തിന്‍ ഉറവിടം. നിങ്ങളാണ് ജീവിതം. ഈ പ്രപഞ്ചത്തില്‍ നിങ്ങള്‍ രൂപപ്പെടുത്തിലയ സ്‌നേഹവും കരുണയും വിവരിക്കാന്‍ വാക്കുകളില്ല. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.- സ്വന്തം അമ്മയുമായുണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും ശൈഖ് മുഹമ്മദ് സ്മരിച്ചു. 1983 മേയ് മാസത്തിലാണ് തനിക്ക് അമ്മയെ നഷ്ടപ്പെടുന്നതെന്നും ശൈഖ് മുഹമ്മദ് കുറിച്ചു. ശൈഖ് മുഹമ്മദിന്റെ ട്വിറ്റര്‍ പേജിലൂടെ കൈമാറിയ വീഡിയോ ആയിരങ്ങളാണ് ഏറ്റെടുത്തിരിക്കുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here