റഷ്യന്‍ നിര്‍മിത കോവിഡ് വാക്‌സിനായ സ്പുട്‌നിക്-5 അടുത്തയാഴ്ച ഇന്ത്യയിലെത്തും. ക്ലിനിക്കല്‍ പരീക്ഷണത്തിനായാണ് വാക്സിന്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. യുപിയിലെ കാന്‍പുരിലുള്ള ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളേജിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്. പരീക്ഷണങ്ങള്‍ക്ക് സ്പുട്‌നിക്-5ന്റെ ഇന്ത്യയിലെ പങ്കാളികളായ ഡോ റെഡ്ഡീസ് ലബോറട്ടറിക്ക് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കിയിരിക്കുകയാണ്. വാക്‌സിന്റെ 2ാംഘട്ട പരീക്ഷണം 100 പേരിലും മൂന്നാംഘട്ടം 1500 പേരിലും നടത്തുന്നതാണ്.

180 പേര്‍ പരീക്ഷണത്തിന് സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. വോളണ്ടിയര്‍മാര്‍ക്ക് 21 ദിവസത്തെ ഇടവേളയില്‍ രണ്ടോ മൂന്നോ തവണ വാക്‌സിന്‍ നല്‍കും. ഏഴ് മാസത്തോളം നിരീക്ഷിച്ച ശേഷം പരീക്ഷണ ഫലം നിര്‍ണ്ണയിക്കും.സ്പുട്‌നിക് -5 വാക്‌സിന്‍ കോവിഡിനെതിരെ 92 ശതമാനം ഫലപ്രദമാണെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here