പൊതുവിജ്ഞാനത്തില്‍ മികവ് പുലര്‍ത്തി ഇന്ത്യന്‍ ബുക്ക്‌ ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി രണ്ടരവയസുകാരി. മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന് സമീപം ഷഫീഖ് മന്‍സിലില്‍ (നമ്ബര വടക്കേതില്‍) ഷഫീര്‍ സുലൈമാന്‍- ഹസീന ദമ്ബതികളുടെ ഏക മകളായ സൈന ഷഫീറാണ്​ റെക്കോര്‍ഡിനര്‍ഹയായത്​.

ഇന്ത്യയെയും ഉപഗ്രഹങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് വേഗത്തില്‍ ഉത്തരം നല്‍കിയാണ് കൊച്ചുമിടുക്കി മികവ് കാട്ടിയത്. കേരളത്തിലെ പതിനാല് ജില്ലകളെക്കുറിച്ചുള്ള അറിവ്, ദേശിയ ഗാന ആലാപനം, കാര്‍ട്ടൂണ്‍ കഥപാത്രങ്ങളെ തിരിച്ചറിയാനുള്ള കഴിവ്, വിപരീത പദങ്ങള്‍, മഴവില്ല് നിറങ്ങള്‍, എന്നിവ ആയിരുന്നു യോഗ്യത റൗണ്ടിലുണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here