കേരള ബ്ലാസ്​റ്റേഴ്​സിൻെറ മുൻ നായകനും ഇന്ത്യൻ ഫുട്​ബാൾ ടീമിൻെറ പ്രതിരോധ താരവുമായ സന്ദേശ്​ ജിങ്കാൻ എ.ടി.കെ മോഹൻ ബഗാനില്‍. അഞ്ചു വർഷത്തേക്ക്​ ക്ലബുമായി കരാർ ഒപ്പിട്ട വിവരം ശനിയാഴ്​ചയാണ്​ താരം ഔദ്യോഗികമായി പുറത്തുവിട്ടത്​.

രണ്ടുവർഷം ബാക്കി നിൽക്കേയാണ്​ 27കാരവനായ ജിങ്കാൻ ഈ വർഷം ​മേയിൽ ബ്ലാസ്​റ്റേഴ്​സ്​ വിട്ടത്​. കഴിഞ്ഞ ആറു സീസണുകളിലായി ​ബ്ലാസ്​റ്റേഴ്​സിൻെറ പ്രതിരോധക്കോട്ട കാത്ത ജിങ്കാൻ വിദേശത്തേക്ക്​ പറക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കോവിഡ്​ വ്യാപനം കാരണം വിദേശ ക്ലബുകളിലേക്ക് പോകാന്‍ സാധിച്ചില്ല.

നാലു സീസണിൽ മഞ്ഞപ്പടയുടെ നായകൻ കൂടിയായിരുന്ന ജിങ്കാൻ 78 മത്സരങ്ങളിൽ ടീമിനായി ബൂട്ടണിഞ്ഞു. 2014ൽ ഐ.എസ്​.എല്ലിലെ എമർജിങ്​ പ്ലെയർ പുരസ്​കാരത്തിനുടമയായിരുന്നു ജിങ്കാൻ.

LEAVE A REPLY

Please enter your comment!
Please enter your name here