ബോളിവുഡ് താരം സഞ്ജയ് ദത്തിന് യുഎഇ ഗോൾഡൻ വീസ ലഭിച്ചു. ഇക്കാര്യം ചിത്രങ്ങൾ സഹിതം നടൻ ട്വീറ്റ് ചെയ്തു. ദുബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറിയുടെ സാന്നിധ്യത്തിലായിരുന്നു 10 വർഷത്തേക്കുള്ള വീസ പതിച്ച പാസ്പോർട് കൈമാറിയത്.

ഇതിനു പിന്തുണ നൽകിയ ഫ്ലൈ ദുബായുടെ ഹമദ് ഉബൈദല്ലയെോട് സഞ്ജയ് ദത്ത് നന്ദി പറഞ്ഞു. ഇതാദ്യമാണ് ഇന്ത്യയിലെ മുഖ്യധാരയിലുള്ള ഒരു അഭിനേതാവിന് യുഎഇയുടെ ഗോൾഡൻ വീസ ലഭിക്കുന്നത്. സഞ്ജയ് ദത്തിന്റെ ഭാര്യ മന്യതയും കുടുംബവും ഏറെ കാലമായി ബിസിനസ് സംബന്ധമായി ദുബായിലാണു സ്ഥിര താമസം.

2019ലാണ് യുഎഇ ഗവൺമെന്റ് ഗോൾഡൻ വീസ പ്രാബല്യത്തിൽ കൊണ്ടുവന്നത്. 5, 10 വർഷത്തേക്കു നൽകുന്ന ഇൗ വീസ പിന്നീട് പുതുക്കാവുന്നതാണ്. മലയാളികളടക്കം യുഎഇയിലുള്ള ഒട്ടേറെ ഇന്ത്യൻ വ്യവസായികൾ ഇതിനകം ഗോൾഡൻ വീസ സ്വന്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here