മമ്മൂട്ടി നായകനായ കളിക്കളമെന്ന ചിത്രത്തില്‍ നായിക കടന്നുവന്നതിനെപ്പറ്റി വ്യക്തമാക്കി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ശോഭന നായികയായെത്തിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പറയുകയാണ് സത്യന്‍ അന്തിക്കാട്. ഒരു അഭിമുഖത്തില്‍ പറഞ്ഞ സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍ ഇങ്ങനെ

“കളിക്കളം എന്ന സിനിമ ആദ്യം ആലോചിക്കുമ്ബോള്‍ അതില്‍ നായികയില്ലായിരുന്നു. ഒരു പോലീസിന്റെയും, കള്ളന്റെയും കളിയാണ്‌ ‘കളിക്കളം’ പറഞ്ഞത്. പോലീസായി മുരളിയും, കള്ളനായി മമ്മൂട്ടിയും അഭിനയിച്ച ചിത്രത്തില്‍ നായികയ്ക്ക് എവിടെയും സ്പേസ് ഇല്ലായിരുന്നു.

അങ്ങനെ തന്നെ സിനിമ ചെയ്യാന്‍ ഞങ്ങളും തീരുമാനിച്ചു. പക്ഷേ ഒരു നായിക വന്നാല്‍ നല്ലൊരു ഗാനം ഉള്‍പ്പെടുത്താം, ഒരു പ്രണയം കൊണ്ടുവരാം, എന്നൊക്കെയുള്ള ചിന്ത വന്നതോടെ കാര്യങ്ങള്‍ മാറി. എസ്.എന്‍ സ്വാമി തിരക്കഥ രചിച്ച കളിക്കളത്തിന്റെ കഥ നായികയെ ആവശ്യപ്പെടുന്നില്ലെങ്കിലും, ആ സിനിമയ്ക്ക് വേണ്ടി ഒരു നായികയെ സൃഷ്ടിച്ചത് പ്രശസ്ത നിര്‍മ്മാതാവ് സിയാദ് കോക്കറാണ്. സിയാദ് അതിനു വേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടാക്കി അത് ഞങ്ങളോട് പറയുകയായിരുന്നു. അങ്ങനെയാണ് ‘കളിക്കളം’ എന്ന സിനിമയിലേക്ക് നായിക വരുന്നതും, ശോഭനയെ മമ്മൂട്ടിയുടെ നായികയായി കാസ്റ്റ് ചെയ്യുന്നതും”

LEAVE A REPLY

Please enter your comment!
Please enter your name here