ഇന്ത്യയിൽ നിന്നടക്കം ആറു രാജ്യങ്ങളിൽ നിന്നു മൂന്നാമതൊരു രാജ്യത്ത് 14 ദിവസത്തെ ക്വാറന്റീൻ ചെലവഴിക്കാതെ നേരിട്ട് പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചു. ഇന്ത്യ കൂടാതെ, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ, ഈജിപ്ത്, ബ്രസീൽ വിയറ്റ് നാം എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഡിസംബർ ഒന്നു മുതൽ ഇളവ് നൽകിയതെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക കേന്ദ്രത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്തു.

ഈ രാജ്യങ്ങളിൽ നിന്നു വരുന്ന എല്ലാവരും അഞ്ച് ദിവസം ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റീനിൽ ചെലവഴിക്കണം. രാജ്യത്തിന് പുറത്തു നിന്നുള്ള പ്രതിരോധ നില ഇക്കാര്യത്തിൽ പരിഗണിക്കുന്നതല്ല. നിലവിൽ മലയാളികളടക്കം ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾ ദുബായ് വഴിയാണു സൗദിയിലേയ്ക്ക് പോകുന്നത്. ഇതിനു വൻ തുക ചെലവഴിക്കേണ്ടി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here