16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതില്‍ നിന്ന് പൗരന്മാരെ വിലക്ക് സൗദി. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്കാണ് സൗദി പൗരന്മാർക്ക് യാത്ര വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ, ലെബനോന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ദി കോങ്കോ, ലിബിയ, ഇന്തൊനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളാണ് ഇവ. കഴിഞ്ഞ ദിവസങ്ങളിൽ ഈ രാജ്യങ്ങളിലെ പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവാണ് വിലക്കിന് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here