ആ​റ്​ തൊ​ഴി​ല്‍ മേ​ഖ​ക​ളി​ല്‍ കൂ​ടി സ്വ​ദേ​ശി​വ​ത്​​ക​ര​ണം നടപ്പിലാക്കാനൊരുങ്ങി സൗദി. നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്‍​സ​ള്‍​ട്ടി​ങ്, ലോ​യേ​ഴ്​​സ്​ ഒാ​ഫി​സ്, ക​സ്​​റ്റം​സ് ക്ലി​യ​റ​ന്‍​സ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍, റി​യ​ല്‍ എ​സ്​​റ്റേ​റ്റ്, സി​നി​മാ വ്യ​വ​സാ​യം, ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ള്‍, സാ​ങ്കേ​തി​ക, എ​ന്‍​ജി​നീ​യ​റി​ങ്​ മേ​ഖ​ല​ക​ളി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ 40,000ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്​​ടി​ക്കാ​നാ​ണ്​ ല​ക്ഷ്യം.

നി​യ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്‍​സ​ള്‍​ട്ടി​ങ്, ലോ​യേ​ഴ്​​സ്​ ഒാ​ഫി​സ് ​രം​ഗ​ത്ത്​ ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സ്വ​ദേ​ശി​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യം 50 ശ​ത​മാ​ന​വും ര​ണ്ടാ​മ​ത്തേ​ത് 70 ശ​ത​മാ​ന​വും. പൊ​തു, സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​യ​മോ​പ​ദേ​ഷ്​​ടാ​വ്, ക​രാ​ര്‍ സ്പെ​ഷ​ലി​സ്​​റ്റ്, നി​യ​മ​കാ​ര്യ ഗു​മ​സ്ത​ന്‍ എ​ന്നീ ത​സ്​​തി​ക​ളി​ലാ​ണ്​ സ്വ​ദേ​ശി​വ​ത്​​ക​ര​ണം. 5,000 ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഇ​തി​ല്‍ സൃ​ഷ്​​ടി​ക്കും. ഈ ​ജോ​ലി​ക​ളു​ടെ മി​നി​മം വേ​ത​നം 5,500 റി​യാ​ലാ​ണ്.

റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ മേഖലയിലെ സ്വ​ദേ​ശി​വ​ത്​​ക​ര​ണം 70 ശ​ത​മാ​ന​മാ​ണ്. റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ബ്രോ​ക്ക​ര്‍, മാ​ര്‍​ക്ക​റ്റി​ങ്, കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ അ​സോ​സി​യേ​ഷ​നി​ലെ ജോ​ലി, സു​സ്ഥി​ര നി​ര്‍​മാ​ണം, റി​യ​ല്‍ എ​സ്​​റ്റേ​റ്റ്​ ക​ണ്‍​ട്രോ​ള്‍ എ​ന്നീ ത​സ്​​തി​ക​ക​ളി​ല്‍ സ​മ്ബൂ​ര്‍​ണ സ്വ​ദേ​ശി​വ​ത്​​ക​ര​ണ​മാ​ണ്​ ല​ക്ഷ്യം. 11,000 ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഒ​രു​ക്കും.

ഡ്രൈ​വി​ങ്​ സ്കൂ​ളു​ക​ള്‍ നൂ​റ്​ ശ​ത​മാ​നം സ്വദേശിവത്കരിക്കാനാണ് തീരുമാനം. ഡ്രൈ​വി​ങ്​ ഇ​ന്‍​സ്ട്ര​ക്ട​ര്‍, ടീ​ച്ചി​ങ്​ എ​യ്ഡ്സ് സ്പെ​ഷ​ലി​സ്​​റ്റ്, മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ട്രാ​ഫി​ക് ക​ണ്‍​ട്രോ​ള​ര്‍, ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ വൊ​ക്കേ​ഷ​ന​ല്‍ ട്രെ​യി​ന​ര്‍ എ​ന്നീ തൊ​ഴി​ലു​ക​ള്‍ ഉ​ള്‍​പ്പെ​ടും. 8,000 ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

സി​നി​മാ മേ​ഖ​ലയും നൂ​റു​ ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​രി​ക്കും. സൂ​പ്പ​ര്‍​വൈ​സ​റി ജോ​ലി​ക​ള്‍, റീ​ട്ടെ​യി​ല്‍ വി​ല്‍​പ​ന, ടി​ക്ക​റ്റ് വി​ല്‍​പ​ന, പാ​നീ​യ, ഭ​ക്ഷ്യ​വ​സ്​​തു വി​ല്‍​പ​ന എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ന്നു. 3000ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

ക​സ്​​റ്റം​സ് ക്ലി​യ​റ​ന്‍​സ് 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​രി​ക്കും. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, ഗ​വ​ണ്‍​മെന്‍റ്​ റി​ലേ​ഷ​ന്‍​സ് ഓ​ഫി​സ​ര്‍, പ​രി​ഭാ​ഷ​ക​ന്‍, ക​സ്​​റ്റം​സ് ബ്രോ​ക്ക​ര്‍, ക​സ്​​റ്റം​സ് ഏ​ജ​ന്‍​റ്, ക​സ്​​റ്റം​സ് ക്ലി​യ​റ​ന്‍​സ് ബ്രോ​ക്ക​ര്‍ എ​ന്നീ ജോ​ലി​ക​ള്‍ നൂ​റു​ ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​രി​ക്കും. ര​ണ്ടാ​യി​ര​ത്തി​ല​ധി​കം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

സാ​ങ്കേ​തി​ക, എ​ന്‍​ജി​നീ​യ​റി​ങ്​ തൊ​ഴി​ലു​ക​ള്‍ അടിസ്ഥാനമാക്കി അ​ഞ്ചോ അ​ധി​ല​ധി​ക​മോ ജീ​വ​ന​ക്കാ​ര്‍ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ സ്വ​കാ​ര്യ​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും 25 ശ​ത​മാ​നം എ​ന്ന തോ​തി​ല്‍ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കും. സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രാ​യ ജോ​ലി തേ​ടു​ന്ന​വ​ര്‍ സൗ​ദി കൗ​ണ്‍​സി​ല്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്സി​ല്‍ നി​ന്ന് പ്ര​ഫ​ഷ​ന​ല്‍ അ​ക്ര​ഡി​റ്റേ​ഷ​ന്‍ നേ​ടേ​ണ്ട​തു​ണ്ട്. 12,000 തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here