സ്വദേശിവത്കരണ നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച്‌ സൗദി.കഴിഞ്ഞ ഒരാഴ്ചക്കിടെ രണ്ടായിരത്തിലധികം സ്ഥാപനങ്ങള്‍ക്കെതിരെ നിയമ ലംഘനത്തിന് പിഴയിട്ടു. മന്ത്രാലയം നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് നിയമ ലംഘനങ്ങള്‍ പിടികൂടി നടപടി സ്വീകരിച്ചത്.

മന്ത്രാലയം നിര്‍ദേശിച്ച രീതിയില്‍ സ്വദേശിവത്കരണം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് മന്ത്രാലയ അധികൃതര്‍ പരിശോധന ശക്തമാക്കിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കാല്‍ ലക്ഷത്തോളം പരിശോധനകള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രാലയ അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here