ആദ്യ സൗരോര്‍ജ കാര്‍ പുറത്തിറക്കി സൗദി അറേബ്യ.സൗദി അറേബ്യയിലെ ഒരു കൂട്ടം വിദ്യാര്‍ഥികളും അധ്യാപകരും. അല്‍ഫൈസല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളാണ് ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്. പ്രഫസര്‍ ഹബീബ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം വിജയിപ്പിച്ചെടുത്തത്.

ബോയിംഗുമായി സഹകരിച്ചാണ് പദ്ധതി വിജയിപ്പിച്ചത്. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030 ന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചതും പിന്നീട് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിച്ചതുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വിശദീകരിച്ചു. പുതിയ കണ്ടെത്തല്‍ അന്താരാഷ്ട്ര മല്‍സര വേദികളില്‍ പ്രദര്‍ശിപ്പിക്കുമെന്നും കൂടുതല്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുമെന്നും പ്രഫസര്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഹയാസ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here