ടൂറിസ്റ്റ് വിസയുള്ളവര്‍ക്ക് നാളെ മുതല്‍ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുമെന്ന് സൗദി അറേബ്യ. വാക്‌സിനെടുത്ത് കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്ന യാത്രക്കാര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. ഫൈസര്‍, ആസ്ട്രസെനക, മോഡേണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ എന്നീ വാക്‌സിനുകളാണ് അംഗീകരിക്കുക. യാത്രയുടെ 72 മണിക്കൂറിനുള്ളിലാണ് പിസിആര്‍ പരിശോധന നടത്തേണ്ടത്.

2019 സപ്തംബറിലാണ് സൗദി ടൂറിസ്റ്റ് വിസ അനുവദിച്ചു തുടങ്ങിയത്. ഒരു വര്‍ഷത്തെ കാലാവധിയുള്ള ഈ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ഉപയോഗിച്ച് സൗദിയില്‍ 90 ദിവസം വരെ തങ്ങാം. 300 സൗദി റിയാലാണ് വിസാ ഫീസ്. കോവിഡ് ചികില്‍സ അടക്കം ഉള്‍പ്പെടുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സിന് 180 റിയാലും മുടക്കണം. 480 റിയാലാണ് ആകെ ചെലവ് വരിക.

സൗദി ടൂറിസം അതോറിറ്റി ലിസ്റ്റ് ചെയ്തിട്ടുള്ള 49 രാജ്യങ്ങള്‍ക്കാണ് വിസ ലഭിക്കുക. ഇന്ത്യ ഈ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. യുഎസ്, യുകെ, ഷെന്‍ഗന്‍ വിസയുള്ളവര്‍ക്ക് ഓണ്‍ അറൈവല്‍ വിസയ്ക്ക് അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here