സൗദിയില്‍ സ്വകാര്യ അന്താരാഷ്ട്ര സ്‌കൂളുകളില്‍ സ്വദേശികളെ നിയമിക്കാനൊരുങ്ങുന്നു.ഇതിനായി അപേക്ഷകള്‍ ക്ഷണിച്ചു. സ്കൂളുകളില്‍ നിയമിക്കേണ്ട സൗദി പൗരന്‍മാരുടെ തസ്തികകളുടെ എണ്ണം വിദ്യാഭ്യാസ മന്ത്രാലയം ശേഖരിച്ച്‌ തുടങ്ങി. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചതാണ് സ്‌കൂളുകളിലെ സ്വദേശിവല്‍ക്കരണം. ഇത് സെപ്തംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലായിരുന്നു.

ഇതിന് പിന്നാലെയാണ് നടപ്പാക്കാനുള്ള ശ്രമങ്ങള്‍. രാജ്യത്തെ സ്വകാര്യ ഇന്റര്‍ നാഷണല്‍ സ്‌കൂളുകളിലെ സ്പഷ്യലൈസ്ഡ് തസ്തികകളിലാണ് സ്വദേശികളെ നിയമിക്കാന്‍ നിര്‍ദ്ദേശം. ഘട്ടം ഘട്ടമായാണ് സ്വദേശി വല്‍ക്കരണം. സ്വകാര്യ സ്‌കൂളുകളില്‍ ഗണിതം, ഫിസിക്സ് ബയോളജി, സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലാണ് സൗദികളെ നിയമിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here