മൂന്നു വര്‍ഷമായി ഖത്തിറിന് ഏര്‍പ്പെടുത്തിയ ഉപരോധം നീക്കാന്‍ സൗദി അറേബ്യ തയ്യാറെടുക്കുന്നു. യുഎസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് തോറ്റതിന് പിന്നാലെയാണ് സൗദിയുടെ തീരുമാനമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡനുള്ള ‘സമ്മാന’മായാണ് ഈ തീരുമാനമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസിന്റെ റിപ്പോര്‍ട്ടിലുണ്ട്. ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായ വേളയിലും മികച്ച നയതന്ത്ര ബന്ധമാണ് സൗദി യുഎസുമായി സൂക്ഷിച്ചിരുന്നത്. ജമാല്‍ ഖഷോഗി കൊല്ലപ്പെട്ട സംഭവത്തില്‍ സൗദിക്ക് അനുകൂലമായ നിലപാടാണ് യുഎസ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇതിനു വിരുദ്ധ നിലപാടായിരുന്നു ഡെമോക്രാറ്റുകളുടേത്.

LEAVE A REPLY

Please enter your comment!
Please enter your name here