കോവിഡ് 19 പശ്ചാത്തലത്തിൽ സൗദി അറേബ്യ വിദേശ തൊഴിലാളികളുടെ കാര്യത്തിൽ ശക്തമായ നയതന്ത്ര നടപടികൾ സ്വീകരിച്ചിരുന്നു. രാജ്യത്തിന്റെ അകത്തു നിന്നും പുറത്തേക്കുള്ള യാത്രകൾക്ക് സമ്പൂർണ്ണമായ വിലക്ക് ഏർപ്പെടുത്തിയതോടെ വിദേശ തൊഴിലാളികളുടെ എക്സിറ്റ് റീ-എൻട്രി വിസകൾ പുതുക്കുവാനും റദ്ദാക്കാനും
സാധ്യമാകാത്ത അവസ്ഥയായിരുന്നു. വിദേശ തൊഴിലാളികളുടെ ഇഖാമ, എക്സിറ്റ് റീ-എൻട്രി വിസ തുടങ്ങിയവ രാജ്യത്തിനകത്തു നിന്നും തന്നെ പുതുക്കുന്നതിനുള്ള നടപടികൾ തുടങ്ങുമെന്നും ഇതിനോട് അനുബന്ധിച്ചുള്ള മുഴുവൻ ഫീസും ഒഴിവാക്കുമെന്നും സൗദി ഗവൺമെൻറ് നേരത്തെ നടത്തിയ പ്രഖ്യാപനമാണ് ഇപ്പോൾ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ അബ്ഷീർ, മുഖീം പോർട്ടലുകൾ വഴി പൊതുജനങ്ങൾക്ക് ഈ സേവനം ലഭ്യമാണ് എന്ന് പാസ്പോർട്ട് വിഭാഗം ട്വിറ്റർ വഴി അറിയിച്ചു. 2020 ജൂൺ അവസാനം വരെയാണ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്താൻ സാധ്യമാവുക.

LEAVE A REPLY

Please enter your comment!
Please enter your name here