സൗദിയില്‍ വരും ദിവസങ്ങളില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ വകുപ്പ്.രാജ്യത്ത് ഇനിയുള്ള എതാനും മാസങ്ങളില്‍ ഉഷ്ണക്കാറ്റ് തുടരും. അന്തരീക്ഷ താപനിലയും ഉയരും. മക്ക, മദീന പ്രവിശ്യകളില്‍ ചൂട് അമ്ബത് ഡിഗ്രിക്ക് അടുത്ത് വരെയെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

ദീര്‍ഘദൂര യാത്ര പകല്‍ സമയങ്ങളില്‍ നടത്തുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശമുണ്ട്. ഉച്ച സമയങ്ങളില്‍ പുറമെ ജോലി ചെയ്യുന്നവരും ജാഗ്രത പുലര്‍ത്തണം. റിയാദ്, ജിദ്ദ, ഖസീം, ദമ്മാം എന്നിവിടങ്ങളിലും കനത്ത ചൂട് അനുഭവപ്പെടും. ഇതോടൊപ്പം പൊടിക്കാറ്റിനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here