സൗദിയിലേക്കുള്ള പ്രവേശന വിലക്കിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഒരു വര്‍ഷ കാലാവധിയുണ്ടെന്ന് ദേശീയ വിമാന കമ്പനിയായ സൗദിയ അറിയിച്ചു. പ്രവേശന വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിനു മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്ക് ഇഷ്യു ചെയ്ത തീയതി മുതല്‍ ഒരു വര്‍ഷം കാലാവധിയുണ്ട്.

വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്ന പക്ഷം ഫീസുകളൊന്നും കൂടാതെ ബുക്കിംഗില്‍ മാറ്റം വരുത്താന്‍ സാധിക്കുന്നതാണ്. കൊറോണ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടിയെന്നോണം ഇന്ത്യ ഉള്‍പ്പെടെയുള്ള ഇരുപതു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി് താല്‍ക്കാലിക പ്രവേശന വിലക്കേര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here