ഡിജിറ്റൽ സാങ്കേതിക വിദ്യകളിലും ഇലക്ട്രോണിക്‌സ് രംഗത്തും യോജിച്ചു പ്രവർത്തിക്കാൻ ഇന്ത്യ–സൗദി ധാരണ. ഇതുസംബന്ധിച്ച് ഇന്ത്യയുടെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടാൻ കമ്യൂണിക്കേഷൻ ആൻഡ് ഐടി മന്ത്രിക്കു സൗദി മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.

ഇന്ത്യയുമായുള്ള സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിവിധ രാജ്യങ്ങളുമായി കുറ്റവാളി കൈമാറ്റ കരാർ ഒപ്പുവയ്ക്കാൻ ആഭ്യന്തര മന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here