രാജ്യത്ത് മികച്ച വിദേശ യൂണിവേഴ്സിറ്റികളുടെ ശാഖകള്‍ സൗദിയില്‍ തുറക്കുന്നതിനായി പദ്ധതി ആവിഷ്‌കരിച്ച് വിദ്യാഭ്യാസ മന്ത്രാലയം. സ്വദേശി വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുംവിധം മികച്ച വിദേശ യൂനിവേഴ്സിറ്റികളുടെ ശാഖകള്‍ രാജ്യത്ത് തുറക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഉന്നതാധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്ത് ശാഖകള്‍ തുറക്കുന്നതിന് മികച്ച വിദേശ സര്‍വകലാശാലകളെ ആകര്‍ഷിക്കുന്നതിന് പദ്ധതികള്‍ തയ്യാറാവുകയാണ്.

അതേസമയം ഏറ്റവും മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഭരണാധികാരികള്‍ താല്‍പര്യപ്പെടുന്നത്. ഇതിനായി പുതിയ യൂനിവേഴ്സിറ്റികള്‍ സ്ഥാപിക്കല്‍, അതിന്റെ ശാഖകള്‍ തുറക്കല്‍, സ്വകാര്യ കോളേജുകള്‍ ആരംഭിക്കല്‍, ഇവയുടെ ലൈസന്‍സ് റദ്ദാക്കല്‍, പരസ്പരം ലയിക്കല്‍ എന്നിവക്ക് പ്രാഥമികാനുമതി നല്‍കാന്‍ പുതിയ സര്‍വകലാശാലാ നിയമം അനുവദിക്കുന്നുണ്ട്. അനതിമാംഗീകാരത്തിനായി മന്ത്രിസഭക്ക് ശുപാര്‍ശ സമര്‍പ്പിക്കണമെങ്കില്‍ യൂനിവേഴിസ്റ്റികാര്യ സമിതിയുടെ പ്രഥമിക അനുമതി വേണം.

LEAVE A REPLY

Please enter your comment!
Please enter your name here