കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുമായി സൗദി അറേബ്യ. പൊതുസ്ഥലങ്ങളിൽ ഇനി മാസ്ക് ധരിക്കണ്ടതില്ല. സാമൂഹിക അകലവും ബാധകമല്ല. പുതിയ നിയമം ഞായറാഴ്ച (17) മുതൽ നിലവിൽ വരുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഏതാനും ആഴ്ചകളായി സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലും മരണത്തിലും വലിയ കുറവാണ് ഉണ്ടായിരുന്നത്. ഇതാണ് ഇളവുകൾ നൽകാൻ കാരണം.

പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമല്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്. സാമൂഹിക അകലം വേണ്ടെന്ന തീരുമാനം വന്നതോടെ കടകൾക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കും പൂർണമായി പ്രവർത്തിക്കാം. റസ്റ്ററന്റുകൾക്കും ഇത് ബാധകമാണ്. വിവാഹങ്ങൾക്ക് എത്രപേർക്ക് വേണമെങ്കിലും പങ്കെടുക്കാം. രണ്ട് ഡോസ് വാക്സീനെടുത്തവർക്കാണ് പൊതുസ്ഥലങ്ങളിലേക്ക് പ്രവേശനമുള്ളത്. മക്കയിലെ മക്കയിലെ ഹറം പള്ളി പൂർണമായും തുറക്കും. എന്നാൽ, ജീവനക്കാരും സന്ദർശകരും മാസ്ക് ധരിക്കണമെന്ന് അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here