റമദാനിൽ അനുമതിയില്ലാതെ ഉംറ നിർവഹിക്കാൻ എത്തുന്നവർക്കു വൻതുക പിഴ ചുമത്തുമെന്ന് ഹറം കാര്യ മന്ത്രാലയം അറിയിച്ചു. ഔദ്യോഗിക ആപ്ലിക്കേഷൻ വഴിയല്ലാതെ ഉംറ നിർവഹിക്കാൻ ശ്രമിക്കുന്നവർക്കു 10,000 റിയാലും ഹറം പള്ളിയിലേക്കു പ്രവേശിക്കാൻ ശ്രമിക്കുന്നവർക്കു 1000 റിയാലും പിഴ ചുമത്തുമെന്ന് അധികൃതർ വ്യക്തമാക്കി.

കോവിഡ് ബാധിതരുടെ വർധനവും റമസാനിൽ ഉണ്ടാകാനിടയുള്ള തിരക്കും പരിഗണിച്ചാണിത്. വൈറസ് പടരുന്നതു തടയുന്നതിന് എല്ലാവിധ നടപടികളും കൈക്കൊള്ളുമെന്നു മന്ത്രാലയം അറിയിച്ചു. വിശുദ്ധ പള്ളികളിലും മറ്റു സന്ദർശന കേന്ദ്രങ്ങളിലും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കു വിധേയമായി വിശ്വാസികൾ കർമങ്ങൾ നിർവഹിക്കണമെന്നും അധികൃതർ പറഞ്ഞു. സുരക്ഷാ നിയന്ത്രണങ്ങൾക്കു വേണ്ടി പ്രത്യേക കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. റോഡുകൾ, സൈറ്റുകൾ, മറ്റു കവാടങ്ങൾ, എന്നിവിടങ്ങളിൽ പ്രത്യേക പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം നിയമവിധേയമായി ഉംറയ്ക്ക് എത്തുന്നവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ഹജ് സുപ്രീം കമ്മിറ്റി ചെയർമാൻ പ്രിൻസ് അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് അറിയിച്ചു. ഉംറയ്ക്ക് അപേക്ഷിക്കാൻ ഉതകും വിധം തവക്കൽനാ ആപ്ലിക്കേഷൻ പരിഷ്കരിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here