പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ സേവനങ്ങള്‍ തടസപ്പെടു​മെന്ന മുന്നറിയിപ്പുമായി എസ്​.ബി.ഐ. അവസാന തീയതിയായ ജൂണ്‍ 30നകം കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്കിങ്​ സേവനങ്ങളില്‍ തടസം നേരി​ടുമെന്നാണ്​ എസ്​.ബി.ഐ അറിയിച്ചിരിക്കുന്നത്​

കഴിഞ്ഞ മാര്‍ച്ച്‌​ 30 നകം പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണമെന്നായിരുന്നു ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശം​. പിന്നീട്​ തീയതി ജൂണ്‍ 30 വരെ നീട്ടി നല്‍കുകയായിരുന്നു. ആഴ്ചകള്‍ക്കുള്ളില്‍ ഈ കാലാവധി​ അവസാനിക്കാനിരിക്കെയാണ്​ എസ്​.ബി.ഐ ഇക്കാര്യത്തില്‍ നിലപാട്​ വ്യക്​തമാക്കിയത്​.

ഓണ്‍ലൈനായി കാര്‍ഡുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നതിന് www.incometaxindiaefilling.gov.in എന്ന വെബ്​സൈറ്റ് ഉപയോഗപ്പെടുത്താം​. അവസാന തീയതിക്ക് മുന്‍പ് സൈറ്റിലെ ലിങ്ക്​ ആധാര്‍ എന്ന ഓപ്​ഷനില്‍ ക്ലിക്ക്​ ചെയ്​ത്​ പാന്‍കാര്‍ഡ്​ വിവരങ്ങളും ആധാര്‍ വിവരങ്ങളും നല്‍കിയാല്‍ ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here