ബഹുരാഷ്ട്ര മരുന്നുകമ്ബനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത വാക്സീന്‍ കോവിഡ് വ്യാപനത്തെ തടയുമെന്ന അവകാശവാദമുമായി ശാസ്ത്രജ്ഞന്‍. വാക്സീന്‍ വികസിപ്പിച്ചെടുക്കുന്നതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഉഗുര്‍ സഹിനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. ‘ഈ വാക്സീന്‍ ഉപയോഗിച്ച്‌ കോവിഡിനെ തടയാനാകുമോയെന്നാണ് ചോദ്യമെങ്കില്‍ എന്റെ മറുപടി സാധിക്കും എന്നാണ്’ – അദ്ദേഹം പറഞ്ഞു.

‘ശരീരത്തിലെ കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നതിന് വാക്സീന്‍ തടസം സൃഷ്ടിക്കും. എന്നാല്‍ ഏതെങ്കിലും കാരണത്താല്‍ വൈറസ് ശരീരത്തില്‍ പ്രവേശിച്ചാല്‍ ടി സെല്ലുകള്‍ അവയെ തകര്‍ക്കും. വൈറസിനെ തടയാന്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സാധിക്കും. ഇതിനെതിരെ പ്രതിരോധിച്ചു നില്‍ക്കാന്‍ വൈറസിനു സാധിക്കില്ലെന്നു ബോധ്യമുണ്ട്.’ – ഉഗുര്‍ സഹിന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here