സ്കോ​ട്ടി​ഷ് ന​ട​നും ഓ​സ്കാ​ര്‍ ജേ​താ​വു​മാ​യ സ​ര്‍ തോ​മ​സ് ഷോ​ണ്‍ കോ​ണ​റി (90) അ​ന്ത​രി​ച്ചു. ജ​യിം​സ് ബോ​ണ്ട് സി​നി​മ​ക​ളി​ലെ ആ​ദ്യ​കാ​ല നാ​യ​ക​ന്‍ എ​ന്ന നി​ല​യി​ലാ​ണ് കോ​ണ​റി​യു​ടെ ആ​ഗോ​ള പ്ര​ശ​സ്തി.

ബ​ഹ​മാ​സി​ലു​ള്ള അ​ദ്ദേ​ഹം ഉ​റ​ക്ക​ത്തി​ലാ​ണ് മ​രി​ച്ച​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​യു​ന്നു. ഏ​റെ നാ​ളാ​യി വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് വി​ശ്ര​മി​ത്തി​ലാ​യി​രു​ന്നു.

1962-1983 കാ​ല​യ​ള​വി​ല്‍ ഏ​ഴ് ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ കോ​ണ​റി നാ​യ​ക​നാ​യി. 1987-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ദ് ​അ​ണ്‍​ട​ച്ച​ബ്ള്‍​സി​ലൂ​ടെ മി​ക​ച്ച സ​ഹ​ന​ട​നു​ള്ള ഓ​സ്കാ​ര്‍ പു​ര​സ്കാ​രം നേ​ടി. ഇ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ളാ​ണ് കോ​ണ​റി​യെ തേ​ടി​യെ​ത്തി​യ​ത്. ര​ണ്ട് ബാ​ഫ്ത പു​ര​സ്കാ​ര​ങ്ങ​ള്‍, മൂ​ന്ന് ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് പു​ര​സ്കാ​ര​ങ്ങ​ള്‍ എ​ന്നി​വ​യും അ​ദ്ദേ​ഹം ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

‌ജ​യിം​സ് ബോ​ണ്ട് ചി​ത്ര​ങ്ങ​ള്‍ കൂ​ടാ​തെ 1964-ല്‍ ​ഇ​റ​ങ്ങി​യ ആ​ല്‍​ഫ്രെ​ഡ് ഹി​ച്ച്‌​കോ​ക്ക് ചി​ത്ര​ങ്ങ​ളാ​യ ‘മാ​മി’, ‘മ​ര്‍​ഡ​ര്‍ ഓ​ണ്‍ ഓ​റി​യ​ന്‍റ് എ​ക്സ്പ്ര​സ്’ (1974) എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here