ബീച്ചുകളിൽ തിരക്ക് കൂടിയതോടെ സുരക്ഷയുറപ്പാക്കാൻ വിവിധ മേഖലകളിലായി 7 നിരീക്ഷണ ടവറുകൾ കൂടി സ്ഥാപിച്ചു. മംസാർ ബീച്ചിൽ നാലും അൽഖാൻ ബീച്ചിൽ മൂന്നും ടവറുകളാണ് സ്ഥാപിച്ചത്. ഇതോടെ ടവറുകളുടെ എണ്ണം 21 ആയതായി ഷാർജ മുനിസിപ്പാലിറ്റി നഗര നിരീക്ഷണ വിഭാഗം മേധാവി ജമാൽ അബ്ദുല്ല അൽ മസ്മി പറഞ്ഞു.

പൊലീസും സിവിൽ ഡിഫൻസുമായി സഹകരിച്ചാണ് പ്രവർത്തനം. എല്ലാ ടവറുകളിലും ലൈഫ് ഗാർഡുമാരുണ്ടാകും.. തിരക്കു കണക്കിലെടുത്ത് കൂടുതൽ ഗാർഡുമാരെ നിയമിക്കുകയും അതത് തീരങ്ങളിലെ അപകട സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.

വേനൽ ശക്തമാകുന്നതോടെ വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും ബീച്ചുകളിൽ കുടുംബത്തോടൊപ്പം എത്തുന്നവരുമേറെയാണ്. കടലിൽ നീന്താനിറങ്ങുന്ന പലരും പരിചയക്കുറവും അശ്രദ്ധയും മൂലം അപകടത്തിൽ പെടുന്നു. ഇതര എമിറേറ്റുകളിലെ ബീച്ചുകളിലും കൂടുതൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here