ഷാർജ: ഷാർജയിൽ  മൂന്ന് മാസത്തേക്ക് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി, സെവാ, ബില്ലുകൾ 10 ശതമാനം കുറയ്ക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജയുടെ ഭരണാധികാരിയുമായ എച്ച്. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നിർദ്ദേശിച്ചു.

കോവിഡ് -19 ന്റെ വ്യാപനം നേരിടുന്ന വെല്ലുവിളികൾക്കിടയിൽ ഉപഭോക്താകൾക്ക് സുഖമമായ പ്രവർത്തനങ്ങൾക്കും വേണ്ടി  സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികൾക്ക് അനുസൃതമായിട്ടാണ്  ഈ നീക്കം. വൈദ്യുതി ബില്ലുകൾ കുറയ്ക്കുന്നതിലൂടെ സർക്കാരിന് 230 മില്യൺ ഡോളറിലധികം ചിലവ് വരും.

ഷാർജ സർക്കാർ നിരന്തരം മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയാണെന്നും  പൊതുജനങ്ങളെ ധൈര്യപ്പെടുത്തുന്നതിനും അവർക്ക് സൗകര്യമൊരുക്കുന്നതിനും ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here