സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാഗമായി ഷാർജയിലെ നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ഇന്ത്യൻ ബിസിനസ് സംരംഭങ്ങൾക്ക് ക്ഷണം. ഇന്ത്യയുമായുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ സാധ്യതകൾ ചർച്ച ചെയ്യുന്നതിന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് ഷാർജ – ഇന്ത്യ ബിസിനസ് ഫോറം സംഘടിപ്പിച്ചു.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻസ്ട്രിയിൽ പ്രതിനിധികൾ ഉൾപ്പെടെ 50 ബിസിനസ് സംരംഭകർ പരിപാടിയിൽ പങ്കെടുത്തു. യുഎഇ-ഇന്ത്യ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഫോറം വഴി ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്ന് ഷാർജ ചേംബറിലെ കമ്മ്യൂണിക്കേഷൻ ആൻഡ് ബിസിനസ് സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ അബ്ദുൽ അസീസ് മുഹമ്മദ് ഷത്താഫ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here