പൈതൃകകാഴ്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ 18-ാം പതിപ്പിന് തുടക്കമായി. അഞ്ഞൂറിലേറെ പരിപാടികളും 29 രാജ്യങ്ങളിൽനിന്നുള്ള പരമ്പരാഗത കലാരൂപങ്ങളും അടുത്തറിയാനുള്ള അവസരമാണ് ഹെറിറ്റേജ് ഡെയ്‌സിൽ കാത്തിരിക്കുന്നത്. ഏപ്രിൽ 10 വരെ മൂന്നാഴ്ചക്കാലം ഷാർജ ഹെറിറ്റേജ് പ്രദേശത്താണ് പരിപാടി.

Sharjah Heritage Days: Cultures from around the world - News | Khaleej Times

കർശന കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പ്രദർശനം. യു.എ.ഇ.യുടെ ചരിത്രം, സംസ്കാരം, ആചാരങ്ങൾ എന്നിവയെല്ലാം അടുത്തറിയാനും ഇതിലൂടെ സാധിക്കും. സാംസ്കാരിക പൈതൃകം നമ്മെ ഒരുമിപ്പിക്കുന്നു എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ മേള. ഇന്ത്യ ഉൾപ്പെടെ ഈ വർഷം ബെലാറസ്, മാസിഡോണിയ, താജിക്കിസ്താൻ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്‌, ബഹ്‌റൈൻ, മാലിദ്വീപ്, യെമെൻ, ഈജിപ്ത്, ഇറ്റലി, സ്പെയിൻ, ഫ്രാൻസ്, സുഡാൻ, ലെബനൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളും മേളയിൽ പങ്കെടുക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here