ഷാര്‍ജയില്‍ സ്‌കൂള്‍ബസ് ട്രാക്ക് ചെയ്യാന്‍ ആപ്പ് പുറത്തിറക്കി. ‘യുവര്‍ ചില്‍ഡ്രന്‍ ആര്‍ സേഫ്’ എന്ന ആപ്ലിക്കേഷനാണ് പുറത്തിറക്കിയിരിക്കുന്നത്. ഷാര്‍ജയിലെ 122 സ്വകാര്യ സ്കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് ആപ്പ് ലഭ്യമാകും. സ്കൂള്‍ ബസ് സൂപ്പര്‍വൈസര്‍മാര്‍ക്കും വിദ്യാര്‍ഥികളുടെ ഹാജര്‍ രേഖപ്പെടുത്താനും ആപ്പ് ഉപയോഗിക്കാമെന്ന് ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി ഡയറക്ടര്‍ അലി അല്‍ ഹൊസാനി അറിയിച്ചു.

വി​ദ്യാ​ര്‍​ഥി​ക​ളെ സ്​​കൂ​ളി​ലേ​ക്കും പു​റ​ത്തേ​ക്കും കൊ​ണ്ടു​പോ​കു​മ്ബോ​ള്‍ സ്​​കൂ​ള്‍ ബ​സു​ക​ള്‍ നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക ജീ​വ​ന​ക്കാ​രു​ണ്ട്. യാ​ത്ര​ക​ളു​ടെ എ​ണ്ണം രേ​ഖ​പ്പെ​ടു​ത്താ​നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ മു​ന്ന​റി​യി​പ്പ​ു​ക​ള്‍ അ​യ​ക്കാ​നും ആ​പ്​ വ​ഴി സാ​ധി​ക്കും. വി​ദ്യാ​ര്‍​ഥി​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി എ​ല്ലാ ബ​സു​ക​ളി​ലും ഏ​ഴ് നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ ബ​സി​ന് അ​ക​ത്തും പു​റ​ത്തും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here