കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളുടെയും പ്രതിരോധ കുത്തിവെപ്പിന്റെയും പ്രാധാന്യം പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി ഷാർജയിൽ ഡ്രോൺ പ്രചാരണം തുടങ്ങി. ഡ്രോണുകളിൽ ലൗഡ് സ്പീക്കർ ഘടിപ്പിച്ചും പോലീസ് പട്രോളിങ്ങിലൂടെയുമാണ് പ്രചാരണം. ആരോഗ്യ മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റി സപ്പോർട്ടിന്റെ എയർവിങ്ങ് വകുപ്പുമായി സഹകരിച്ചാണ് പ്രചാരണം.

ഒന്നിലേറെ ഭാഷകളിലായി ബോധവത്കരണ സന്ദേശങ്ങൾ നൽകും. വ്യവസായ മേഖലകളിലും മറ്റുമായി 35 ഇടങ്ങളിലാണ് പ്രചാരണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരേ കടുത്ത നടപടിയെടുക്കും. കൂടാതെ കോവിഡ് പോസിറ്റീവ് ആയാൽ വിവരം ആരോഗ്യവകുപ്പിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ അരലക്ഷം ദിർഹം വരെ പിഴ ചുമത്തുമെന്ന് ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. ഏഴ് എമിറേറ്റുകളിലും നിയമനടപടികൾ ശക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here