ഡ്രൈവിങ് ലൈസൻസിലെ ബ്ലാക്ക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള ബോധവത്‌കരണവുമായി ഷാർജ പോലീസ്. ഇതിനായി ഷാർജ ഡ്രൈവിങ് സ്ഥാപനവുമായി സഹകരിച്ച് ഇലക്ട്രോണിക് ബോധവത്‌കരണ രീതിയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. പോലീസ് വെബ്‌സൈറ്റ് വഴിയായിരിക്കും ഇ-സ്‌കീം പരിപാടിയെന്ന് സെൻട്രൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ ബ്രിഗേ.ജനറൽ ഡോ.അഹമ്മദ് സായിദ് അൽ നൗർ പറഞ്ഞു.

വെബ്‌സൈറ്റിലൂടെ പുറത്തുവിടുന്ന വിവരങ്ങൾ യു.എ.ഇയിലെ റോഡുകളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും ഡ്രൈവർമാരിൽ കൂടുതൽ അവബോധമുണർത്താൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ ട്രാഫിക് ബ്ലാക്ക് പോയന്റുകൾ ഒരു പരിധിവരെ കുറയ്ക്കാനാവും.

ഒരു ഡ്രൈവർക്ക് 24 ബ്ലാക്ക് പോയിന്റുകൾ കിട്ടിക്കഴിഞ്ഞാൽ ലൈസൻസ് താൽക്കാലികമായി റദ്ദാക്കുന്ന രീതിയാണ് നിലവിലുള്ളത്. ഗതാഗത നിയമലംഘനങ്ങളില്ലാതെ പിഴയും ബ്ലാക്ക് പോയിന്റും കുറയ്ക്കാൻ ഇ-സ്കീം വഴി സാധിക്കുമെന്നാണ് പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here