യൂണിവേഴ്‌സിറ്റി സിറ്റിയിലെ എജ്യുക്കേഷൻ അക്കാദമിയുടെ പുതിയ കാര്യാലയം ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഡോ.ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനംചെയ്തു. അക്കാദമിയിലെ മുഴുവൻ ബിരുദവിദ്യാർഥികൾക്കും ഉന്നതവിജയം ആശംസിക്കുന്നതായി ഖാസിമി പറഞ്ഞു.

സാങ്കേതികതയിലധിഷ്ടിതമായ നവീനവിദ്യാഭ്യാസം മികച്ചരീതിയിൽ വിദ്യാർഥികളിലേക്ക് പകരുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഷാർജ പൊതുവിദ്യാഭ്യാസ അതോറിറ്റി ചെയർപേഴ്‌സൺ ഡോ.മുഹദ്ദിത അൽ ഹാഷിമി പറഞ്ഞു. അക്കാദമിക് വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സ്ഥാപനം പ്രവർത്തിക്കുക.

11 രാജ്യങ്ങളിൽനിന്നുള്ള ഒരു ലക്ഷത്തോളം വിദ്യാർഥികൾക്ക് കോവിഡ് കാലത്ത് ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴി പഠനസൗകര്യങ്ങൾ അക്കാദമി ലഭ്യമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here