പരിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി ഷാര്‍ജയില്‍ പുതിയതായി മൂന്ന് പള്ളികള്‍ കൂടി തുറന്നു. 25 പള്ളികള്‍ തുറക്കുന്നതിന്റെ ഭാഗമായാണിത്. അല്‍ സജാ വ്യവസായ മേഖലയിലെ ഹതിബ് ബിന്‍ അല്‍ ഹരിത്ത് പള്ളി, അല്‍ മനാഖിലെ അല്‍ മനാര്‍ പള്ളി, ദിബ്ബ അല്‍ ഹിസ്‌നിലെ അല്‍ ഫദൈല്‍ പള്ളി എന്നിവയാണ് ഷാര്‍ജയിലെ ഇസ്ലാമികകാര്യ വകുപ്പ് ഉദ്ഘാടനം ചെയ്തത്.

1,590 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള അല്‍ മനാര്‍ പള്ളിയില്‍ 90 സ്ത്രീകളടക്കം 550 വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. പള്ളി നിര്‍മ്മിക്കാന്‍ ധനസഹായം നല്‍കിയത് ഒരു സ്ത്രീയാണ്.

അതെ സമയം 5,009 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹതിബ് ബിന്‍ അല്‍ ഹരിത്ത് പള്ളിയില്‍ 900 പുരുഷ വിശ്വാസികളെ ഉള്‍ക്കൊള്ളാനാകും.1,110 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഫദൈല്‍ പള്ളിയില്‍ 70 സ്ത്രീകളുള്‍പ്പെടെ 550 പേരെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here