സിറിയയിൽ കൊറോണ വൈറസ് വ്യാപനത്തിന്റെ വ്യാപ്തിയും പ്രതിരോധ നടപടികളും മനസ്സിലാക്കുന്നതിനായി അബുദാബി കിരീടാവകാശിയായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, സിറിയൻ പ്രസിഡണ്ടായ ബഷർ അൽ അസദുമായി ടെലിഫോണിലൂടെ ചർച്ച നടത്തി.

സഹോദര രാഷ്ട്രങ്ങൾക്കിടയിൽ മാനുഷിക പരിഗണനയും സഹായങ്ങളും നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് ഇങ്ങനെ ഒരു ചർച്ച നടത്തിയത്. കോവിഡ് 19 മഹാമാരിയായി പ്രഖ്യാപിച്ചതിനു പിന്നാലെ സിറിയ എടുത്ത മുൻകരുതൽ നടപടികളിൽ ഏതെങ്കിലും രീതിയിലുള്ള സഹായം ആവശ്യമായി വരികയാണെങ്കിൽ അത്ഉ റപ്പുവരുത്തുമെന്നും കോവിഡി നെതിരെയുള്ള പ്രതിരോധത്തിൽ പൂർണമായും സിറിയൻ ജനതയുടെ കൂടെ നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയപരമായ ചിന്തകൾക്കും ചർച്ചകൾക്കുമപ്പുറം മാനുഷികമായ പരിഗണനകൾ അർഹിക്കുന്ന നമ്മുടെ സഹോദര രാജ്യങ്ങളെ ഒരിക്കലും യു.എ.ഇ കൈവിടില്ല എന്നും അദ്ദേഹം പറഞ്ഞു.ആയതിനാൽ രാഷ്ട്രീയപരമായി വൻ വിവേചനം നേരിടുന്ന സിറിയയെയും അവിടത്തെ ജനതയെയും ഇത്തരമൊരു അടിയന്തരാവസ്ഥയിൽ യുഎഇ ഒറ്റപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം യുഎഇ ഗവൺമെൻറിൻറെ ഈ നിലപാടിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നുവെന്നും ഇത്തരം മനുഷ്യത്വപരമായ ഇടപെടൽ ഏറെ ശ്ലാഘനീയമാണെന്നും സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദ് അഭിപ്രായപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here