കോവിഡ് പ്രതിരോധനടപടികൾ ശക്തമായി രാജ്യത്ത് മുന്നോട്ടു പോകുമ്പോൾ ആരോഗ്യ മേഖലയ്ക്ക് മുതൽക്കൂട്ടായി ഷെയ്ഖ് ഹംദാന്റെ പ്രഖ്യാപനം. പകർച്ച വ്യാധികളെ തടയുന്നതിനും നിയന്ത്രിക്കുന്നതിനുമായി അത്യാധുനിക സജ്ജീകരണങ്ങളോടു കൂടിയ ആരോഗ്യ കേന്ദ്രം യു.എ.ഇ യിൽ സജ്ജമാക്കുമെന്ന് ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു.

ഡിസീസ് ആൻഡ് എപ്പിഡെമിക് കൺട്രോൾ സെൻറർ എന്നറിയപ്പെടുന്ന നൂതന മെഡിക്കൽ സെൻറർ, ഡോക്ടർ അമീർ അഹ്മദ് ശരീഫ് ഡയറക്ടർ ആയുള്ള ബോർഡ് ആണ് നയിക്കുക. ദുബായ് ഹെൽത്ത് കെയർ ഫൗണ്ടേഷന്റെയും ദുബായ് ഡാറ്റ എസ്റ്റാബ്ലിഷ്മെൻറിന്റെയും ഹെൽത്ത് റെഗുലേറ്ററി സെക്ടറിന്റെയും എക്സിക്യൂട്ടീവ് ഡയറക്ടർമാർ ബോർഡ് അംഗങ്ങൾ ആകുന്ന ഈ സംരംഭം ആരോഗ്യ പ്രതിരോധ മേഖലയ്ക്ക് മേഖലയിൽ യു.എ.ഇ യ്ക്ക് ശക്തമായ മുതൽക്കൂട്ടാകും. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം, കമ്മ്യൂണിറ്റി ഹെൽത്ത് സർവീസുകൾ ആയ ദുബായ് പോലീസ്, സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ്, മുഹമ്മദ് ബിൻ റാഷിദ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ, ദുബായ് ആംബുലൻസ് സർവീസ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പ്രതിനിധികളും ഡിസീസ് ആൻഡ് എപ്പിഡെമിക് കണ്ട്രോൾ സെൻറിന്റെ എക്സിക്യൂട്ടീവ് ബോർഡ് മെമ്പർമാരാകും.

LEAVE A REPLY

Please enter your comment!
Please enter your name here