കോവിഡ് 19 വാക്സിന്റെ ഡോസ് സ്വീകരിച്ച്‌ യു.എ.ഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും. ആരോഗ്യപ്രവര്‍ത്തകര്‍ തനിക്ക് വാക്സിന്‍ കുത്തിവയ്ക്കുന്ന ചിത്രം ഉള്‍പ്പെടെ ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

‘കൊവിഡ് 19 വാക്സിന്‍ സ്വീകരിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും സുരക്ഷയും മികച്ച ആരോഗ്യവും ഞങ്ങള്‍ നേരുന്നു. യു.എ.ഇയില്‍ വാക്സിന്‍ ലഭ്യമാകുന്നതിന് വേണ്ടി അശ്രാന്തമായി പ്രവര്‍ത്തിച്ച ഞങ്ങളുടെ സംഘങ്ങളെ കുറിച്ച്‌ ഞങ്ങള്‍ക്ക് അഭിമാനമാണ്. യു.എ.ഇയില്‍ ഭാവി എന്നും മികച്ചതായിരിക്കും. ‘ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി യു.എ.ഇയിലെ ഏതാനും ചില മന്ത്രിമാരും കൊവിഡ് വാക്സിന്‍ സ്വീകരിച്ചിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള വിഭാഗത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായിട്ടാണ് തങ്ങള്‍ പരീക്ഷിച്ചു കൊണ്ടിരുന്ന കൊവിഡ് വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അനുമതി യു.എ.ഇ നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here