സാമൂഹിക അകലം അത്യന്താപേക്ഷിതമായി പാലിക്കേണ്ട ഈ കാലഘട്ടത്തിൽ വിരുന്നവന്ന ഈദുൽഫിത്തറിൽ പരസ്പരം അകന്നു കൊണ്ട് സ്നേഹം പങ്കു വയ്ക്കുന്നത് എങ്ങനെ എന്ന് കാണിച്ച് മാതൃകയാവുകയാണ് യുഎഇ വൈസ് പ്രസിഡൻറും അബുദാബി ക്രൗൺ പ്രിൻസുമായ ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.

സന്തോഷങ്ങളും ആശംസകളും പങ്കുവെക്കുന്നതിനായി കുടുംബാംഗങ്ങൾ ഒരുമിച്ച് ഇരിക്കേണ്ടത് നിർബന്ധമില്ലെന്നും ആധുനിക സാങ്കേതികവിദ്യയിലൂടെ അവർക്ക് ഒരുമിച്ചു കൂടാം എന്നും നല്ല സമയം ചെലവഴിക്കാം എന്നും അദ്ദേഹം ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ വ്യക്തമാക്കുന്നു.

ഷെയ്ക്ക് മുഹമ്മദ് കുടുംബത്തിലെ കുട്ടികളോടൊപ്പം ചേർന്ന് ഷെയ്ക്ക് തനൂൻ ബിൻ മുഹമ്മദിനെ വീഡിയോ കോൾ ചെയ്തു ഈദ് ആശംസിക്കുന്നതും സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നതുമായ വീഡിയോയും ഫോട്ടോകളും ട്വിറ്റർ അക്കൗണ്ടിലും പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ കോളിലൂടെ ഷെയ്ക്ക് സുൽത്താൻ ബിൻ മുഹമ്മദുമായി ഞാൻ ഏറെ നേരം സംസാരിച്ചിരുവെന്നും ഇതുപോലെ എല്ലാവർക്കും ഈദ് ആശംസകൾ കൈമാറാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here