ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ന് ന​വം​ബ​ര്‍ 18ന് അബുദാബിയിൽ തുടക്കമാകും. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ് ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‍യാ​ന്‍, പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ന്‍ഷ്യ​ല്‍ കോ​ട​തി മ​ന്ത്രി​യു​മാ​യ ശൈ​ഖ് മ​ന്‍സൂ​ര്‍ ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ്‍യാ​ന്‍ എ​ന്നി​വ​രു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ് മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. ‘യു.​എ.​ഇ: നാ​ഗ​രി​ക​ത​യെ ഏ​കീ​ക​രി​ക്കു​ന്നു’ എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍ത്തി​യാ​ണ് അ​ല്‍ വ​ത്ബ​യി​ല്‍ ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ക.

120 ദി​വ​സ​ത്തി​ലേ​റെ നീ​ണ്ടു​നി​ല്‍ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ല്‍ 750 പ്ര​ധാ​ന​പ്പെ​ട്ട പൊ​തു​പ​രി​പാ​ടി​ക​ള്‍ക്കു പു​റ​മെ നാ​ലാ​യി​ര​ത്തി​ലേ​റെ പ​രി​പാ​ടി​ക​ളും അരങ്ങേറും.

യൂ​നി​യ​ന്‍ പ​രേ​ഡ്, ദേ​ശീ​യ​ദി​ന ആ​ഘോ​ഷ​ങ്ങ​ള്‍, പു​തു​വ​ര്‍ഷ ആ​ഘോ​ഷ​ങ്ങ​ള്‍, ഗ്ലോ​ബ​ല്‍ പ​രേ​ഡ്, അ​ല്‍ വ​ത്ബ ക​സ്റ്റം ഷോ ​തു​ട​ങ്ങി കു​ടും​ബ​ങ്ങ​ളെ​യ​ട​ക്കം ആ​ക​ർ​ഷി​ക്കു​ന്ന പ​രി​പാ​ടി​ക​ളാ​ണ് ശൈ​ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ല്‍ അ​ര​ങ്ങേ​റു​ക. ഫെ​സ്റ്റി​വ​ല്‍ സ​ന്ദ​ര്‍ശി​ക്കു​ന്ന​വ​ര്‍ക്ക് യു.​എ.​ഇ​യു​ടെ സം​സ്‌​കാ​ര​വും പൈ​തൃ​ക​വും അ​ടു​ത്ത​റി​യു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​കു​മെ​ന്നും സ​മി​തി കൂ​ട്ടി​ച്ചേ​ര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here