പുതിയ മലയാള സിനിമകള്‍ തുടങ്ങരുതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ നിര്‍ദ്ദേശം നിലനില്‍ക്കെ നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍റെ സിനിമയുടെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ഒടിടി പ്ലാറ്റ്ഫോം ലക്ഷ്യമിട്ടാണ് സിനിമ ഒരുങ്ങുന്നതെന്ന സൂചന ഉണ്ടെങ്കിലും ആഷിഖ് ഉസ്മാന് ഇതുവരെ അസോസിയേഷന് വിശദീകരണം നല്‍കിയിട്ടില്ല.

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കുണ്ടന്നൂരിലാണ് ഷൂട്ടിങ് പുരോഗമിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് അംഗം കൂടിയായ നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെ പുതിയ ചിത്രത്തിന് തുടക്കമിട്ടത് നിര്‍മ്മാതാക്കള്‍ക്കിടയില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ചിത്രം ഓടിടി പ്ലാറ്റ്ഫോം ലക്ഷ്യമിട്ട് നിര്‍മിക്കുന്ന ചിത്രമാണെന്നാണ് അസോസിയേഷന് ലഭിച്ചിരുന്ന വിവരം. എന്നാല്‍ ആഷിഖ് ഉസ്മാന്‍ ഇത് സംഭന്ധിച്ച് ഒരു വിശദീകരണംവും സംഘടനക്ക് നല്‍കിയിട്ടില്ല. തുടര്‍ന്ന് സിനിമയില്‍ നിന്ന് പിന്മാറാണമെന്ന് സംഘടന അറിയിച്ചിട്ടും ചിത്രീകരണം ഇന്ന് രാവിലെ തന്നെ തുടങ്ങുകയായിരുന്നു. സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ പിന്തുണയും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്. ലോക്ക്ഡൌണിനെ തുടര്‍ പ്രതിസന്ധിയിലായ തൊഴിലാളികള്‍ക്ക് ജോലി ലഭിക്കുന്നതിനെ എതിര്‍ക്കാനാവില്ല എന്ന നിലപാടിലാണ് ഫെഫ്ക.

കൂടുതല്‍ സംവിധായകര്‍ പുതിയ സിനിമകള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് സംഘടനയെ സമീപിച്ചിട്ടുണ്ട്. നിലവില് മുടങ്ങിക്കിടക്കുന്ന 66 സിനിമകള്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്ത ശേഷം പുതിയ ചിത്രങ്ങള്‍ തുടങ്ങിയാല്‍ മതി എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. ഇത് മറികടന്ന് പുതിയ സിനിമയുമായി എത്തുന്നവരുമായി സഹകരിക്കില്ലെന്നും തിയറ്റര് റിലീസിനായി വിട്ടുനല്കില്ലെന്നും നേരത്തെ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. സംഘടനയുടെ തീരുമാനത്തിനെതിരെ വലിയ പ്രതിഷേധവും സിനിമമേഖലയിലെ ഒരു വിഭാഗത്തില്‍ നിന്നും ഉയരുന്നുണ്ട്. ഇതിനിടയില്‍ സംഘടനയിലെ ഒരംഗം തന്നെ പുതിയ സിനമക്ക് തുടക്കമിട്ടത് സംഘടനയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here