വ്യത്യസ്തമായ കഥയും കഥാപാത്രങ്ങളുമായി “ചുവപ്പ് പൂക്കള്‍ വാടാറില്ല” യൂ ട്യുബില്‍ ശ്രദ്ധേയമാകുന്നു. പേനയേയും പെന്‍സിലിനെയും പ്രധാന കഥാപാത്രങ്ങളാക്കി വിഘ്നേശ് രാജശോബ് കഥയും തിരകഥയും  സംവിധാനവും നിര്‍വഹിച്ച  നാല് മിനിറ്റ് കോമഡി ഫിക്ഷന്‍ ചിത്രമാണ് ചുവപ്പ് പൂക്കള്‍ വാടാറില്ല അഥവാ ചു പൂ വാ.

ഒരു മേശയ്ക്കുന്നുള്ളിൽ ഒരുപാട് കാലം കഴിയേണ്ടി വന്ന പേനയാണ് മിട്ടു. ഒരു പ്രത്യേക സാഹചര്യത്തില്‍ അവന് പുറത്തേക്ക് ഇറങ്ങാന്‍ പറ്റുന്നു .ഏറെ കാലത്തിന് ശേഷം പുറത്തിറങ്ങിയ മിട്ടു മറ്റ് കൂട്ടുകാരെ കണ്ടുമുട്ടുന്നു, അവർ തമ്മിലുള്ള കൂടികാഴ്ച്ചയില്‍ ചര്‍ച്ചയാകുന്നത് ഇന്ന് നാം മറന്ന്കൊണ്ടിരിക്കുന്ന ഒരു പ്രധാന കാര്യമാണ് നമ്മളെ  ഓര്‍മ്മിപ്പിക്കുന്നത്. ഇന്ന് പലതും ഡിജിറ്റലായി  മാറികൊണ്ടിരിക്കുന്നു. എഴുത്തും വായനയും വരെ ഇപ്പൊ ഡിജിറ്റലായി. മൊബൈല്‍ ഫോണിലും  കമ്പ്യൂട്ടറിലും ടൈപ്പ് ചെയ്ത് നമ്മുടെ കൈയെഴുത്ത് ഇല്ലതായികൊണ്ടിരികുന്നു.

ടെക്നോളജിയുടെ വളര്‍ച്ച നമുക്ക് നല്ലതാണ് പക്ഷെ അത് വളരും തോറും നമ്മള്‍ ഇത്തരം കാര്യങ്ങള്‍ മറക്കുന്നു, ടെക്നോളജിക്ക് ഒരു പരിധി ഉണ്ടെന്ന് നമ്മളെ ഓര്‍മ്മിപ്പിക്കുകയാണ്“ചുവപ്പ് പൂക്കള്‍ വാടാറില്ല“ എന്ന ഈ ചിത്രം.

ഒരേ സമയം തമിഴിലും മലയാളത്തിലുമാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.തമിഴില്‍ “സിവപ്പ് പൂക്കള്‍ വാടുവതില്ലൈ” എന്നാണ്.

രണ്ടാം ഘട്ട ലോക്ക് ഡൗൺ സമയത്ത് പൂര്‍ണ്ണമായും സീറോ ബജറ്റില്‍ വിഘ്നേഷ് തന്നെയാണ് നിര്‍മ്മാണം, ക്യാമറ, എഡിറ്റിംഗ്, ഡബ്ബിങ്, സൗണ്ട് മിക്സിങ്, ബിജിഎം  മുതൽ യൂ ട്യൂബിലെ അപ്‌ലോഡ് വരെയുള്ള എല്ലാ കാര്യങ്ങളും  വീട്ടിലിരുന്നാണ് ചെയ്തിരിക്കുന്നത്. ചിത്രം മീഡിയ കലിപ്പ്സ് യു ട്യൂബ് ചാനലില്‍ റിലീസായി.

LEAVE A REPLY

Please enter your comment!
Please enter your name here