കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന യുഎഇയിലെ ആരാധനാലയങ്ങൾ ഇന്ന് പ്രഭാത നമസ്കാരം മുതൽ തുറന്നു. 107 ദിവസത്തെ നിയന്ത്രണങ്ങൾക്ക് ഒടുവിലാണ് വിശ്വാസികൾ വീണ്ടും ആരാധനാലയങ്ങളിലേക്ക് എത്തുന്നത്. തുറക്കുന്നതിനു മുന്നോടിയായി അണുനശീകരണം ഉൾപ്പെടെ ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ നടന്നിരുന്നു. കടുത്ത നിയന്ത്രണങ്ങളോടെയാണ് പള്ളികളിലും മറ്റു ആരാധനാലയങ്ങളിലും ആളുകളെ പ്രവേശിപ്പിക്കുന്നതും. മുപ്പത് ശതമാനം ശേഷിയിൽ മാത്രമേ വിശ്വാസികളെ പ്രവേശിപ്പിക്കുകയുള്ളൂ. കൂടാതെ ശക്തമായ സുരക്ഷാ മുൻകരുതലുകളും നടപ്പിലാക്കുന്നു. വെള്ളിയാഴ്ച ജുമുഅ പ്രാർഥന മറ്റൊരു അറിയിപ്പ് വരുന്നതുവരെ ഉണ്ടായിരിക്കുകയുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here