രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ തുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,614 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 89 മരണമാണ് രേഖപ്പെടുത്തിയത്. സജീവ കേസുകള്‍ 40,559 ആയി കുറഞ്ഞു. ആകെ മരണം 5,15,803 ആണ്. രാജ്യവ്യാപകമായി രോഗമുക്തി നിരക്ക് 98.71 ശതമാനമായി ഉയര്‍ന്നപ്പോള്‍ മരണനിരക്ക് 1.20 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 5185 പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടി. ഇതോടെ മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 4,24,31,513 ആയി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.44 ശതമാനമായി കുറഞ്ഞു. രാജ്യവ്യാപകമായ വാക്‌സിനേഷന്‍ ഡ്രൈവിന് കീഴില്‍ ഇതുവരെ 179.91 കോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here