സൗ​ദി​യി​ല്‍ ഒ​രു കോ​ടി​യി​ല​ധി​കം സ്​​മാ​ര്‍​ട്ട്​ ഇ​ല​ക്​​ട്രി​ക്​ മീ​റ്റ​റു​ക​ള്‍ സ്ഥാ​പി​ച്ചു. ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍​ത്ത​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പ​ഴ​യ മീ​റ്റ​റു​ക​ള്‍ മാ​റ്റി ഇ​ത്ര​യും സ്​​മാ​ര്‍​ട്ട്​ മീ​റ്റ​റു​ക​ള്‍ സൗ​ദി ഇ​ല​ക്​​ട്രി​സി​റ്റി ക​മ്ബ​നി സ്ഥാ​പി​ച്ചി​ക്കു​ന്ന​ത്.

13 മാ​സ​ത്തി​നു​ള്ളി​ലാ​ണ്​ രാ​ജ്യ​ത്തെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വീ​ടു​ക​ളി​ലും സ്​​ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ഇ​ത്ര​യും സ്​​മാ​ര്‍​ട്ട്​ മീ​റ്റ​റു​ക​ള്‍ മാ​റ്റി​സ്ഥാ​പി​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തെ​ന്ന്​ ക​മ്ബ​നി വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ മെ​ക്കാ​നി​ക്ക​ല്‍ ഇ​ല​ക്​​ട്രി​ക്ക​ല്‍ മീ​റ്റ​റു​ക​ളാ​യി​രു​ന്നു. പു​തി​യ മീ​റ്റ​റി​ന്​ ഉ​പ​ഭോ​ക്താ​ക്ക​ളി​ല്‍​നി​ന്ന്​ ഒ​രു ചാ​ര്‍​ജും ഇൗ​ടാ​ക്കി​യി​ട്ടി​ല്ല. മാ​റ്റി​സ്ഥാ​പി​ച്ച​വ​യി​ല്‍ 40 ല​ക്ഷ​ത്തോ​ളം സ്​​മാ​ര്‍​ട്ട്​ മീ​റ്റ​റു​ക​ള്‍ സൗ​ദി​യി​ല്‍ നി​ര്‍​മി​ച്ച​താ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here