ഡ്രൈവിംഗ് പഠിക്കാനാഗ്രഹിക്കുന്നവർക്ക് മികച്ച സേവനം നൽകുന്നതിനായി ‘സ്മാർട്ട്‌ തിയറി ടെസ്റ്റ്‌സ്’ ആരംഭിച്ച് ഷാർജ പോലീസ് . ഡ്രൈവിംഗ് ലൈസൻസ് നേടുന്നതിനായി എൻറോൾ ചെയ്ത താമസക്കാർക്ക് ഷാർജയിൽ എവിടെ നിന്നും ഓൺലൈനായി തിയറി ടെസ്റ്റിൽ പങ്കെടുക്കാം.

‘സ്മാർട്ട് തിയറി ടെസ്റ്റ്‌സ്’ സേവനം രാജ്യത്തെ ലൈസൻസിംഗ് വകുപ്പുകളിൽ ആദ്യത്തേതാണെന്ന് ഷാർജ പോലീസിലെ വെഹിക്കിൾസ് ആൻഡ് ഡ്രൈവേഴ്‌സ് ലൈസൻസിംഗ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ് കേണൽ റാഷിദ് അഹമ്മദ് അൽ ഫർദാൻ പറഞ്ഞു.

തിയറി ടെസ്റ്റിന് ഹാജരാകാൻ ആഗ്രഹിക്കുന്ന അപേക്ഷകർക്ക് കസ്റ്റമർ സെന്ററുകളോ ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടോ സന്ദർശിക്കാതെ വീട്ടിൽ നിന്നോ ഓഫീസിൽ ഓൺലൈനായിട്ടോ ടെസ്റ്റ് നടത്താവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here