ആഷിക് അബുവും, നടന്‍ സൗബിന്‍ ഷാഹിറും ഒരു ഫാന്റസി ചിത്രത്തിനായി ഒന്നിക്കുന്നു . സൗബിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഗന്ധര്‍വ്വനായി എത്തുന്നു. ‘ദേവാംഗണങ്ങള്‍ കൈയൊഴിഞ്ഞ താരകം’ എന്നാകും ചിത്രത്തിന്‍റെ പേര്. മുഹ്‌സിന്‍ പരാരിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വൈറസ് എന്ന ചിത്രത്തിന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

റീമ കല്ലിങ്കല്‍ ആണ് ചിത്രത്തിലെ നായിക. ആരാധകരുമായി അടുത്തിടെ നടത്തിയ ഇന്‍സ്റ്റാഗ്രാം സംഭാഷണത്തില്‍ സംവിധായകന്‍ ആഷിക് അബു തന്നെ ഈ ചിത്രത്തിന് ‘ദേവാംഗണങ്ങള്‍ കൈയൊഴിഞ്ഞ താരകം’ എന്നാണ് പേരിട്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്.

ഒരു ഗന്ധര്‍വന്‍ ഭൂമിയിലെത്തുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. പ്രണയം മാത്രമല്ല ചിത്രത്തില്‍ പറയുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ആഷിഖ് അബു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് അബു തന്നെയാണ് നിര്‍മാണം

LEAVE A REPLY

Please enter your comment!
Please enter your name here