റഷ്യന്‍ നിര്‍മ്മിത വാക്‌സിനായ സ്പുട്‌നിക് വി വാക്‌സിന്റെ ഉത്പാദനം പൂനെയിലെ സെറം ഇന്‍സ്റ്റ്റ്റിയൂട്ടില്‍ ഉടന്‍ ആരംഭിക്കാന്‍ തീരുമാനം. സെപ്റ്റംബര്‍ മാസത്തോടെ വാക്‌സിന്‍ നിര്‍മ്മാണം ആരംഭിക്കുമെന്ന് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (ആര്‍ഡിഐഎഫ്) സിഇഒ കിറില്‍ ഡിമിത്രേവ് അറിയിച്ചു.

റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്‌നിക് വി ഇന്ത്യയില്‍ ഉത്പാദിപ്പിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡി.ജി.സി.എ നേരത്തെ പ്രാഥമിക അനുമതി നല്‍കിയിരുന്നു. നിലവില്‍ സ്പുട്നിക് വാക്‌സിന്‍ ഇറക്കുമതി ചെയ്താണ് ഇന്ത്യയില്‍ വിതരണം ചെയ്യുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡിനും ഭാരത് ബയോടെകിന്റെ കോവാക്സിനും ശേഷം ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുമതി ലഭിച്ചത് സ്പുട്നിക് വാക്സിനാണ്.

ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഡ് പ്രതിരോധ വാക്‌സിനുകളേക്കാള്‍ കാര്യക്ഷമത കൂടുതലാണ് സ്പുട്‌നിക്കിന് എന്നാണ് റിപ്പോര്‍ട്ട്. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കാര്യക്ഷമതയുളള വാക്‌സിനാണ് സ്പുട്‌നിക്. കോവിഡിനെതിരേ 91.6 ശതമാനം ഫലപ്രദമാണ് ഈ വാക്സിനെന്നാണ് ഗവേഷണഫലങ്ങള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here