കോറോണ വൈറസ് ബാധക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ശ്രീലങ്കന്‍ സര്‍ക്കാരിന് 25 മില്യണ്‍ ലങ്കന്‍ രൂപ സംഭാവന ചെയ്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഉടന്‍ തന്നെ തുക സര്‍ക്കാരിന് കൈമാറുമെന്നും ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഈ സഹായത്തിന് ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജപാക്‌സെ നന്ദി അറിയിക്കുകയും ചെയ്തു.

കൊറോണ വൈറസ് പടരുന്നതിന്റെ സാഹചര്യത്തില്‍ സര്‍ക്കാരിനെ സഹായിക്കുന്നതിന്റെ ഭാഗമായാണ് തുക കൈമാറുന്നതെന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. നേരത്തെ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രാദേശിക മത്സരങ്ങള്‍ എല്ലാം നിര്‍ത്തിവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here