യു എ ഇ അധികാരികൾ നൽകുന്ന വ്യക്തമായ നിർദ്ദേശങ്ങളും നിയമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ ദുബായ് പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

# സ്റ്റേഹോം ദേശീയ പ്രചാരണത്തോടുള്ള അനാസ്ഥയും, അധികാരികളുടെ സാമൂഹിക അകലം പാലിക്കാനുള്ള നിർദ്ദേശങ്ങൾ ലംഘിക്കാൻ ആളുകളെ പ്രോത്സാഹിപ്പിച്ച  തരത്തിലുള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തതിനു  അറബ് വംശജനായ ഒരു യൂറോപ്യൻ പൗരനെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു.

ഇയാൾക്കെതിരെ  നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും ദുബായ് പോലീസ് പറഞ്ഞു.

പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായി അധികൃതർ ഇറക്കിയ  നിർദേശങ്ങൾ ആളുകൾ പൂർണ്ണമായും പാലിക്കുന്നതിന്റെ പ്രാധാന്യം ദുബായ് പോലീസ് ആവർത്തിക്കുന്നുണ്ട്,സുരക്ഷാ നടപടികൾ പാലിക്കാതിരുന്നാൽ  ജയിൽ തടവ് കൂടാതെ / 200,000 മുതൽ 1 ദശലക്ഷം ദിർഹം വരെ പിഴയയും ഈടാക്കുമെന്ന്  പോലീസ് പറഞ്ഞു.
സോഷ്യൽ മീഡിയ വഴി പോലീസും ബന്ധപ്പെട്ട അധികാരികളും നൽകിയ നിർദേശങ്ങൾ ലംഘിച്ച് ഒരു പ്രാദേശിക ബീച്ച് സന്ദർശിക്കുന്ന വീഡിയോ പ്രസിദ്ധീകരിച്ചതിന് മുമ്പ് ഒരു ബീച്ച് യാത്രക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പ്രാദേശിക, ഫെഡറൽ നിയമങ്ങളും സുരക്ഷാ അധികൃതർ പുറപ്പെടുവിച്ച നിർദ്ദേശങ്ങളും ലംഘിക്കരുതെന്ന് പോലീസ് എല്ലാവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഈ നടപടികൾ ലംഘിക്കുന്ന ആർക്കും നിയമപരമായി നടപടികൾ നേരിടേണ്ടി വരും 

LEAVE A REPLY

Please enter your comment!
Please enter your name here